Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sree Padmanabha Temple

വി.​ഡി.​സ​തീ​ശ​ൻ ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം​ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ തി​രു​വ​ന​ന്ത​പു​രം ശ്രീ ​പ​ദ്‌​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റെ ക​ണ്ട് സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​ത്തി​നു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തി​ന് ശേ​ഷ​മാ​ണ് സ​തീ​ശ​ൻ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ക്ഷേ​ത്രം അ​ധി​കൃ​ത​ർ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. പ​തി​നെ​ട്ടാം തീ​യ​തി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​തീ​ശ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. ഇ​രു​പ​ത് മ​ന്ത്രി​മാ​രും അ​ന്നു​ത​ന്നെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രി​ക്കും സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങു​ക​ൾ.

മു​ഴു​വ​ൻ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളെ​യും തി​ങ്ക​ളാ​ഴ്ച​യ്ക്ക് മു​ൻ​പ് തീ​രു​മാ​നി​ക്കാ​നാ​ണ് ശ്ര​മം. അ​തേ​സ​മ​യം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ സ​തീ​ശ​നെ ക്ഷ​ണി​ച്ചു.

Latest News

Corehub Up